കാസർഗോഡ് ബസിൽ കടത്താൻ ശ്രമിച്ച 67.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി
കാസർകോട്: ബസിൽ കടത്താൻ ശ്രമിച്ച 67.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ചേലേരിമുക്ക് സ്വദേശി സമീർ (41) പിടിയിലായി.ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വാമഞ്ചൂർ ചെക്ക് പോസ്റ്റിൽ എക്സൈസ് സി ഐ. ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഉദ്യോഗസ്ഥർക്ക് കേസ്
ഒഴിവാക്കാൻ പത്തുലക്ഷം വരെ പ്രതി ഓഫർ ചെയ്തിരുന്നു. പിടിച്ചടുത്ത പണം യൂണിയൻ ബാങ്കിൻ്റെ ഹൊസബെട്ടു ബ്രാഞ്ചിൽ പരിശോധിച്ച് എണ്ണി തിട്ടപ്പെടുത്തി. പിന്നീട് പ്രതി സഹിതം പണം മഞ്ചേശ്വരം പോലീസിന് കൈമാറി. ഇൻസ്പെക്‌ടർ സന്തോഷ് കുമാർ,
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജനാർദ്ദനൻ, പ്രിവൻ്റിവ് ഓഫീസർമാരായ നൗഷാദ്, പ്രശാന്ത് കുമാർ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
No comments