Breaking News

പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കറ്റ് കര്‍ഷകന്‍ മരിച്ചു;  കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ എ.കുഞ്ഞിരാമനാണ് മരിച്ചത്

കാഞ്ഞങ്ങാട് : പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ അടമ്പിൽ സ്വദേശി കുഞ്ഞിരാമൻ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. രാവിലെ 10 മണിയോടെ സ്വന്തം തോട്ടത്തിലെ അടക്ക പറക്കാൻ പോയതായിരുന്നു. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപ്രതിയിലേക്ക് മാറ്റി.

No comments