"വെള്ളരിക്കുണ്ടിൻ്റെ സമഗ്ര വികസനം" : വോട്ടർമാർ സ്ഥാനാർത്ഥികളുമായി സംവദിച്ചു
വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ 'വെള്ളരിക്കുണ്ടിന്റെ സമഗ്ര വികസനം' എന്ന വിഷയത്തെ ആസ്പദമാക്കി ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വച്ച് നടത്തിയ പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട് ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. മാലോം യൂണിറ്റ് പ്രസിഡണ്ട് ടോമിച്ചൻ കാഞ്ഞിരമറ്റം ആശംസ പ്രസംഗം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ സ്വാഗതവും യൂണിറ്റ് ട്രഷറർ ഷാജി പി വി നന്ദിയും പറഞ്ഞു
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ബിൻസി ജെയിൻ, രമണി കെ എസ് ,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ സഫീന ഫൈസൽ, ഗീത സി കെ, ബളാൽ പഞ്ചായത്ത് പതിനാലാം വാർഡ് സ്ഥാനാർത്ഥികളായ തോമസ് ചാക്കോ, ഷോബി ജോസഫ്, പതിനഞ്ചാം വാർഡ് സ്ഥാനാർത്ഥികളായ അഗസ്റ്റിൻ ജോർജ്, ഷാജൻ പൈങ്ങോട്ട്, ജയേഷ് ജെയിംസ്
കിനാനൂർ കരിന്തലം പഞ്ചായത്ത് പത്താം വാർഡ് സ്ഥാനാർത്ഥി സന്തോഷ് എന്നിവർ പങ്കെടുത്തു.
വെള്ളരിക്കുണ്ടിൻ്റെ വികസന കാഴ്ച്ചപ്പാടുകളെക്കുറിച്ച് പൊതുജനങ്ങൾ സ്ഥാനാർത്ഥികളുമായി സംവദിച്ചു. എം.കെ സതീഷ് മോഡറേറ്ററായി
No comments