വിജിത്തിന്റെ സ്വപ്നങ്ങൾക്ക് നമുക്ക് ചിറകാവാം ..നിങ്ങൾ ചെറിയ സഹായങ്ങൾ ചെയ്താൽ ബളാൽ കുഴിങ്ങാട് ഉന്നതിയിലെ വിജിത്ത് വിജയന് സ്കൂളിൽ നടന്നു പോയി പഠിക്കാനാകും
വെള്ളരിക്കുണ്ട് : നാലാംതരം വരെ അച്ഛന്റെ തോളത്തിരുന്ന് സ്കൂളിൽ പോയ വിജിത്ത് വിജയൻ ഇപ്പോൾ സ്കൂൾ കാണാത്ത പ്ലസ് വൺ വിദ്യാർഥിയാണ്. വീടിനകത്ത് നിരങ്ങിനീങ്ങി കളിക്കുകയും പഠിക്കുകയും ചെയ്യുന്ന ഈ 15-കാരന് ഒരാഗ്രഹം മാത്രം. രണ്ട് കാലിൽ എഴുന്നേറ്റുനിൽക്കണം, സ്കൂളിൽ പോകണം. അച്ചൻ വിജയനും അമ്മ തങ്കമണിയും സഹോദരൻ വിജീഷും പറയുന്നതും ഇതുതന്നെ. സാമ്പ ത്തികക്ലേശം ഈ കുടുംബത്തി ന്റെ ആഗ്രഹങ്ങൾക്ക് തടസ്സമാകുന്നു.
ബളാൽ കുഴിങ്ങാട് ഉന്നതിയിലാണിത്. വിജിത്തിന് ജന്മനാ രണ്ട് കാലുകൾക്കും ശേഷിയില്ല. കൂലിവേലചെയ്ത് കുടുംബം പോറ്റുന്നതിനൊപ്പം മകനെ കല്ലൻചിറ ഗവ എൽപി സ്കൂളിലെ ക്ലാസ് മുറിയിൽ എത്തിച്ചിരുന്നത് വിജയനായിരുന്നു. സാരമായ രോഗം ബാധിച്ചതോടെ വിജയന് പണിയെടുക്കാനാവാതെയയി. മലഞ്ചെരുവിലെ വീട്ടിൽ നിന്ന് കുട്ടിയെ സ്കൂളിലെത്തിക്കുന്നത് മുടങ്ങി. എൽപി കഴിഞ്ഞ് ബളാൽ ഗവ. ഹയർസെക്കൻഡറിയിൽ ചേർത്ത വിജിത്തിന് പ്രത്യേക പരിഗണന അർഹിക്കുന്ന പട്ടകയിൽപ്പെടുത്തി എസ്എസ് പഠനസഹായം നൽകിവന്നു. പഠന സമഗ്രഹികളും നൽകി. ഇപ്പോൾ പ്ലസ് വൺ വിദ്യാർഥിയാണ്. ആഴ്ചയിൽ ഒരുദിവസം അധ്യാപകൻ വീട്ടിലെത്തി പഠിപ്പിക്കുന്നു. വിജിത്തിന്റെ കാലിന്റെ ചലനശേഷി തിരിച്ചുകിട്ടാൻ
മംഗളൂരുവിലും കോഴിക്കോട്ടും ചികിത്സ തുടർന്നു. ഓപ്പറേഷൻ നടത്തിയാൽ നിവർന്നു നിൽക്കാൻ കഴിയുമെന്ന് ഡോക്ടർ പറഞ്ഞതോടെ കുടുംബം പ്രതീക്ഷയിലാണ്. വിജയന് ജോലിചെയ്യാൻ പറ്റാതായതോടെ ഭാര്യ തങ്കമണിയിലായി കുടുംബത്തിന്റെ ഉത്തരവാദിത്വം. തങ്കമണി കൂലിവേല ചെയ്താണ് കുടുംബം കഴിയുന്നത്. ഇതിനിടയിൽ ചികിത്സയ്ക്ക് വൻ തുക ചെലവായി. ജീവിതപ്രാരാബ്ധ ത്തിനിടയിൽ മകന്റെ ചികിത്സയ് വഴിതേടുകയാണ് വിജയനും തങ്കമണിയും.
നിങ്ങൾ നൽകുന്ന 100 രൂപ പോലും ആ മകന്റെ നടക്കാനുള്ള സ്വപ്നത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്.
ഈ കുരുന്നിന്റെ പ്രാർത്ഥനയിൽ നമുക്കും പങ്കാളികളാകാം. കരുണയുള്ള ഓരോ മനസ്സുകളും ഈ ദൗത്യത്തിൽ ഞങ്ങളോടൊപ്പം നിൽക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സഹായ കമ്മിറ്റി ഭാരവാഹികൾ:
എ. ലത (പ്രസിഡന്റ്, ബളാൽ ഗ്രാമപഞ്ചായത്ത് - മുഖ്യ രക്ഷാധികാരി)
സി.വി. ശ്രീധരൻ, ചന്ദ്രൻ ടി വി , ശ്രീജ എം (വാർഡ് മെമ്പർമാർ - രക്ഷാധികാരികൾ)
ഷാജൻ പൈങ്ങോട്ട് (വാർഡ് മെമ്പർ - ചെയർമാൻ)
(PH : 9496139485)
ബഷീർ എൽ.കെ. (കൺവീനർ)
(PH:9447489743)
പി.എൻ. വേണുഗോപാൽ (ട്രഷറർ)
(PH: 9446270944)
വിജിത്തിന്റെ ചികിത്സയ്ക്കായി സഹായങ്ങൾ അയക്കേണ്ട ബാങ്ക് വിവരങ്ങൾ:
NAME : THANKAMANI VIJAYAN
ACCOUNT NO.: 44206782689 STATE BANK OF INDIA VELLARIKUNDU BRANCH IFSC NUMBER : SBIN0071104
Google Pay Number :
7907691753
No comments