കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം ഫെബ്രുവരി നാലുമുതൽ എട്ടുവരെ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും
കാഞ്ഞങ്ങാട് : കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം ഫെബ്രുവരി നാലുമുതൽ എട്ടുവരെ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനംചെയ്തു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ അശോകൻ, സജിത്ത് കുമാർ പലേരി, നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൺ ഷമീന, പ്രൊഫ. കെ പി ജയരാജൻ സർവകലാശാല സ്റ്റുഡന്റ്സ് സീൻ ഡോ. കെ വി സുജിത്, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി വി റീജ, ഡോ. എ മോഹനൻ, കെ വിദ്യ എന്നിവർ സംസാരിച്ചു. സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ദിൽജിത് അധ്യക്ഷനായി. ഭാരവാഹികൾ : വി വി രമേശൻ (ചെയർമാൻ), പി പി മുഹമ്മദ് റാഫി, വി വി തുളസി, ലത ബാലകൃഷ്ണൻ, കെ രാജ്മോഹൻ, എം പി ജാഫർ, എം അസൈനാർ, പ്രശാന്ത് ദിനേശൻ, പി എസ് സഞ്ജീവ്, ബിപിൻരാജ് പായം, ടി പി അഖില, ശരത് രവീന്ദ്രൻ (വൈസ്ചെയർപേഴ്സൺ). കവിത കൃഷ്ണൻ (ജനൽ കൺവീനർ), കെ പ്രണവ്
(കൺവീനർ)
No comments