രാജ്യത്തെ മികച്ച ഇലക്ഷന്‍ ജില്ലയായി കാസര്‍കോട്; ജില്ലാ കളക്ടര്‍ പുരസ്‌കാരം ഏറ്റുവാങ്ങി
സാങ്കേതികവിദ്യയെ കാര്യക്ഷമമായി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രയോജനപ്പെടുത്തിയതിനുള്ള 2026 ലെ മികച്ച ഇലക്ഷന്‍ ജില്ലയ്ക്കുള്ള ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവാര്‍ഡ് കാസര്‍കോട് ജില്ലയ്ക്ക്. ന്യൂഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ക്യൂആര്‍ കോഡ് ഉള്‍പ്പടെ നവീന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറുടെ നേതൃത്വത്തിലാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. മികച്ച നവീന ആശയങ്ങള്‍ നടപ്പാക്കിയതിനുള്ള ചീഫ് ഇലക്ഷന്‍ ഓഫീസറുടെ പുരസ്‌കാരം 2025ല്‍ ജില്ലാ കളക്ടര്‍ക്ക് ലഭിച്ചിരുന്നു.
No comments