കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ, റിപ്പബ്ലിക് ദിനാഘോഷം എൻട്രി ഹോം ഫോർ ഗേൾസിലെ കുട്ടികളോടപ്പം ആഘോഷിച്ചു
കരിന്തളം : 77ാം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം വളരെ വ്യത്യസ്തയോടെ, അതിവിപുലമായി കേരള സംസ്ഥാന വനിത ശിശു വികസന വകുപ്പിൻ്റെയും മഹിളാ സമഖ്യയുടെ നേത്യേത്വത്തിലുള്ള, അതീവ ശ്രദ്ധയും പരിചരണവും ആവിശ്യമുള്ള കുട്ടികളുടെ സ്ഥാപനമായ ചായ്യോത്ത് എൻട്രി ഹോം ഫോർ ഗേൾസിലെ കുട്ടികളോടപ്പം വിവിധ കലാപരിപാടികൾ ഒരുക്കിയും സ്നേഹ വിരുന്ന് ഒരുക്കിയും ആഘോഷിച്ചു. രാവിലെ 8 30 ന് തോളേനി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് ദേശീയപതാക ഉയർത്തിയതിന് ശേഷം , 9 മണി മുതൽ ചായ്യോത്ത് എൻട്രി ഹോം ഫോർ ഗേൾസിൽ പതായ ഉയർത്തി പരിപാടികൾ ആരംഭിച്ചു. സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് മുൻ CRPF, IG കെ വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ സെൻ്റ്ർ, ചെയർപേഴ്സൺ അഡ്വ- രേണുക ദേവി തങ്കച്ചി മുഖ്യ അതിഥിയായിരുന്നു. DRP അനീസ എസ്, CWC മെമ്പർ രമേശൻ വിവി , സൈനിക കൂട്ടായ്മ സെക്രട്ടറി ജോഷി വർഗീസ് , വൈസ് പ്രസിഡണ്ട് ദാമോധരൻ പി പി , ജോയിൻ്റ് സെക്രട്ടറി അജീഷ് തോളേനി, മുതിർന്ന അംഗം കൃഷ്ണൻ കരിമ്പിൽ , മധുസൂദനൻ ചോയ്യംങ്കോട്, സണ്ണിക്കുട്ടി മഞ്ഞളംകാട്, വിനീഷ് ചായ്യോത്ത് , നാരായണൻ പാലാട്ട്, ഹോം മാനേജർ അതുല്യ പി എന്നിവർ സംസാരിച്ചു.
No comments