പുതുയുഗ യാത്ര: സ്വീകരണ പരിപാടി വിജയിപ്പിക്കുമെന്ന് യുഡിഎഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റി
പരപ്പ : യു ഡി എഫിൻ്റെ നേതൃത്ത്വത്തിൽ പ്രതിപക്ഷ നേതാവ് ശ്രീ വി. ഡി. സതീശൻ നയിക്കുന്ന "പുതുയുഗ യാത്ര "യ്ക്ക് ഫെബ്രവരി 7 ന് കാഞ്ഞങ്ങാട് നല്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കാൻ യുഡിഎഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.
യുഡിഎഫ് യോഗം നിയോജകമണ്ഡലം കൺവീനർ സി.വി. ഭാവനൻ ഉദ്ഘാടനം ചെയ്തു ദേവസ്വത്തിലെ സ്വർണ്ണവും രക്തസാക്ഷികളുടെ ഫണ്ടും മോഷ്ടിക്കുന്ന തിരുട്ട് ഗ്രാമമാണ് കേരളത്തിലെ CPM എന്ന് അദ്ദേഹം പറഞ്ഞു. തിളക്കമാർന്ന ഭൂരിപക്ഷത്തോടെ കേരളം യു ഡി എഫ് ഭരിക്കുമെന്നും കൂട്ടി ചേർത്തു.
യു.വി.മുഹമ്മദ് കുത്തി അദ്ധ്യക്ഷം വഹിച്ചു.മനോജ് തോമസ്, അബ്ദുൾ സലാം,എൻ വിജയൻ ,നൗഷാദ് മുഹമ്മദ്, റഫീക്ക് എന്നിവർ സംസാരിച്ചു.പഞ്ചായത്തിൽ നിന്ന് 500 പ്രവർത്തകരെ പങ്കെടുപ്പിക്കും
No comments