Breaking News

ജാർഖണ്ഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പെർഫോമിങ് ആർട്സിൽ ഡോക്ടറേറ്റ് നേടിയ ശ്യാം പ്രകാശിനെ പരപ്പ നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അനുമോദിച്ചു


പരപ്പ : ജാർഖണ്ഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പെർഫോമിങ് ആർട്സിൽ ഡോക്ടറേറ്റ് നേടിയ, ഹൈദരബാദിൽ ഗീതം യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയ ശ്യാം പ്രകാശിന്  പരപ്പ നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അനുമോദനം രേഖപ്പെടുത്തി. പ്രശസ്ത അദ്ധ്യാത്മിക പ്രഭാഷകൻ ബാലൻ മാസ്റ്റർ പരപ്പ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ്‌ എം കെ പുഷ്പരാജൻ അധ്യക്ഷം വഹിച്ചു. ടി വി ജോൺ മാസ്റ്റർ, വി കൃഷ്ണൻ,  കെ പി ബാലകൃഷ്ണൻ,സലിം എം പി, സുരേന്ദ്രൻ പി, മനോഹരൻ ടി,  ഇ എം ശിവദാസൻ സംസാരിച്ചു. ഡോക്ടർ ശ്യം പ്രകാശ് മറുപടി പ്രസംഗം നടത്തി. ക്ലബ് സെക്രട്ടറി ജഗതീഷ് പ്രസാദ് സ്വാഗതവും നാരായണൻ എ നന്ദിയും രേഖപ്പെടുത്തി. ഡോക്ടർ ശ്യാം പ്രകാശ് മറുപടി പ്രസംഗം നടത്തി.

No comments