ഏഴാംമൈൽ കായലടുക്കം നാടായ്മിന്ന തറവാട് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തെ പുനപ്രതിഷ്ഠാ കളിയാട്ട മഹോത്സവത്തിന് നാൾമരം മുറിച്ചു
ഏഴാംമൈൽ: 60 വർഷങ്ങൾക്ക് ശേഷം പുന പ്രതിഷ്ഠ നടക്കുന്ന കായലടുക്കം നാടായ്മിന്ന തറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് നടക്കുന്ന കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നാൾമരം മുറിച്ചു.
നാൾ മരം മുറിക്കൽ ചടങ്ങിന് നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ഫെബ്രുവരി 26 മുതൽ 28 വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിൽ കാട്ടുമുടന്ത, ബീരൻ തെയ്യം, കുറത്തിയമ്മ, പഞ്ചുരുളി, പിലിച്ചാമുണ്ഡി, കല്ലുരുട്ടി, കരിഞ്ചാമുണ്ഡി, കുടുംബതെയ്യം, രക്തചാമുണ്ഡി, ആട്ടക്കാരത്തി, വിഷ്ണുമൂർത്തി തുടങ്ങി നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടും. നാടയ്മിന്ന തറവാട് കാരണവർ കെ. നാരായണൻ കർമ്മി മൊയാലം കെ.കൃഷ്ണൻ, രാജൻ മരുതോം, കമ്മിറ്റി ചെയർമാൻ പ്രഭാകരൻ നായർ കൺവീനർ നാരായണൻ വി. വയമ്പ്, വൈസ് ചെയർമാൻ കരുണാകരൻ ഏളാടി, ജോയിൻ്റ് കൺവീനർ ബാലചന്ദ്രൻ, പബ്ലിസിറ്റി ചെയർമാൻ കെ.സി മോഹനൻ, സജിത്ത്, സന്ദീപ് കൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി മാതൃസമിതി പ്രവർത്തകർ കളിയാട്ട മഹോത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
No comments