കൊല്ലമ്പാറ - ബിരിക്കുളം - പരപ്പ റോഡ് മെക്കഡാം ചെയ്യണം ; കൊല്ലമ്പാറ കാരുണ്യ പുരുഷ സ്വയം സഹായസംഘം വാർഷിക സമ്മേളനം
കരിന്തളം : കൊല്ലമ്പാറ - ബിരിക്കുളം - പരപ്പ റോഡ് മെക്ക ഡാം ചെയ്യണ മെന്ന് കൊല്ലമ്പാറ കാരുണ്യ പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. ടി.പ്രഭാകരൻ അധ്യക്ഷനായി. അമേരിക്കൻ ഹെൽത്ത് അസോസിയേഷൻ നടത്തുന്ന മെഡിക്കൽ കോഡിന് ശ്രീനിവാസ് യൂണിവേഴ് സിറ്റി യിൽ നിന്നും ബി എസ് സി എം എൽ ടി എന്നി പരീക്ഷയിൽ ഉന്നത വിജയം നേടിയ ലയന വിനോദിന് പി.ചന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു. എം.പി.നാരായണൻ സംസാരിച്ചു വി.വി. സുമേഷ് സ്വാഗത വും ടി.വി. വിപിൻദാസ് നന്ദിയും പറഞ്ഞു
.... ഭാരവാഹികൾ: കെ.വി നോ ദ് (പ്രസിഡണ്ട് , ഏ.പി.ജയചന്ദ്രൻ (വൈസ് പ്രസിഡണ്ട് ) ഏ.കെ. അജയൻ (സെക്രട്ടറി) ടി.വി.ബി ജു (ജോ: സെക്രട്ടറി) എം.പി.നാരായണൻ (ട്രഷറർ)
No comments