Breaking News

ജി.എച്ച്.എസ്എസ് മാലോത്ത് കസബയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


മാലോം : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി  കാസർഗോഡ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഹോസ്ദുർഗ്, ജിഎച്ച്എസ്എസ് മാലോത്ത് കസബ എന്നിവയുടെ ആഭിമുഖ്യത്തിൽ 

NALSA- DAWN scheme  "Say YES to LIFE & NO to DRUGS"  എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.  സ്കൂൾ എച്ച്.എം ലീജ ടീച്ചർ  സ്വാഗതം പറഞ്ഞു. സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ്‌ ശ്രീമതി. ജാനു നാരായണൻ ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ദീപ മോഹൻ അധ്യക്ഷത വഹിച്ചു.

ഗോവിന്ദൻ. പി (Preventive officer (Gr), vimukthi mentor ) ക്ലാസ്സെടുത്തു. കുട്ടികൾക്ക്‌ ലളിത മായ രീതിയിൽ ക്ലാസ്സെടുക്കുകയും സംശയങ്ങൾക്ക്‌ മറുപടിനൽകുകയും ചെയ്തു. തുടർന്ന്  കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.ലിയോൺ ക്രിസ്റ്റഫർ ഏലിയാസ് പ്രോഗ്രാമിന് നന്ദി പറഞ്ഞു.

No comments