വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ ഭാഗമായി നടന്ന പീച്ചി വനഗവേഷണകേന്ദ്രത്തിലേക്കുള്ള മാർച്ച് സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു
പീച്ചി : കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിന് പ്രയോജനകരമായ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും വർത്തമാനകാലത്ത് ജനങ്ങളുടെ ദുരിതങ്ങൾക്കു നേരെ നിസ്സംഗത പുലർത്തുന്ന ഗവേഷണ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് പ്രമുഖ പരിസ്ഥി പ്രവർത്തകൻ സി ആർ നീലകണ്ഠൻ പ്രസ്താവിച്ചു. കാട്ടുമൃഗങ്ങൾ കാടിറങ്ങുന്നതിൻ്റെ അടിസ്ഥാനകാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്താൻ കൂട്ടാക്കാത്ത പീച്ചിയിലെ വന ഗവേഷണകേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന കെ.എഫ്. ആർ. ഐ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി കാസർഗോഡു് ജില്ലയിലെ വെള്ളരിക്കുണ്ടിൽ കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ ഭാഗമായി വിവിധ സംഘടന പ്രതിനിധികൾ നടത്തിയ കെ.എഫ് ആർ. ഐ. മാർച്ചിൻ്റെ ഭാഗമായി സംസാരിച്ചവരെല്ലാം ഈ പ്രശ്നത്തിൻ്റെ അടിസ്ഥാനകാരണം വനത്തിനുള്ളിലെ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയിൽ ഉണ്ടായ തകർച്ചയാണെന്ന് സി.എ. ജി റിപ്പോർട്ടു പോലുള്ള ആധികാരികരേഖകളെ ഉദ്ധരിച്ചു കൊണ്ട് വ്യക്തമാക്കി. ഭരണഘടനാസ്ഥാപനമായ സി.എ ജി റിപ്പോർട്ടിൽ നിരീക്ഷിച്ചിട്ടുള്ള കാര്യത്തെ അടിസ്ഥാനപ്പെടുഞ്ഞിപ്പോലും കേരളത്തിലെ ജനങ്ങളുടെ മൂന്നിലൊന്നിനെ ബാധിക്കുന്ന വിഷയത്തെപ്പറ്റി ശാസ്ത്രീയ പഠനം നടത്താത്തത് സംശയാസ്പദമാണെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ കർഷകസ്വരാജ് സത്യാഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട കുറ്റപ്പെടുത്തി
കർഷക സമര ഐക്യദാർഡ്യ സമിതി ജില്ലാ കൺവീനർപി.ജെ. മോൻസി അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി ബിജു മലനാട് കർഷക രക്ഷാസമിതി പ്രസിഡൻ്റ് പ്രൊഫ ജോസുകുട്ടി ഒഴുകയിൽ, ഇൻഫാം പ്രതിനിധി ജിന്നറ്റ് മാത്യം, അസംഘി ടിത വിമോചനപ്രസ്ഥാനം പ്രതിനിധി ടി.കെ.മുകുന്ദൻ, ഗാന്ധിയൻ കളക്ടീവ് കൺവീനർ ഇ.കെ. സോമൻ, കർഷകസ്വരാജ് ഐക്യദാർഢ്യ സമിതി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ ജോർജുകുട്ടി കടപ്ലാക്കൻക്കൽ, എ ഐ.കെ. കെ. എസ് സെക്രട്ടറി കെ. പുരുഷോത്തമൻ, സിവിൽ സൊസൈറ്റി മൂവ്മെൻ്റ് കൺവീനർ കബീർ ഷാതുടങ്ങിയവർ സംസാരിച്ചു. നാരായണൻ സ്വാമി, ഗോപി ആലത്തൂർ, അബ്രഹാം മൊറേലി , ഇസാബിൻ അബ്ദുൾ കരീം തുടങ്ങിയവർ പരിപാടികൾക് നേതൃത്വം നൽകി.
No comments