ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഒത്തുകളിയും അഴിമതിയുമെന്ന് ആരോപിച്ചു കൊണ്ട് വെള്ളരിക്കുണ്ടിൽ ടാർ ചെയ്യാത്ത തകർന്ന റോഡിൽ വാഴനട്ട് തൊഴിലാളികളുടെ പ്രതിഷേധം
വെള്ളരിക്കുണ്ട് : കലുങ്ക് നിർമ്മാണത്തിന്റെ പേരിൽ മാസങ്ങളായി റോഡ് തകർത്ത് കലുങ്കിന്റെ പണി തീർന്നിട്ടും റോഡ് വീണ്ടും റീടാർ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരനെതിരെയും നാട്ടുകാർ സംയുക്തമായി റോഡ് ഉപരോധിച്ചു വാഴ നട്ടുകൊണ്ട് കൊണ്ട് പ്രതിഷേധസമരം സംഘടിപ്പിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് ബസ്റ്റാന്റ് പരിസരത്തെ വളവിൽ കലുങ്ക് നിർമ്മാണത്തിന്റെ പേരിൽ റോഡ് പൊളിച്ചു കലുങ്ക് നിർമ്മിച്ചിട്ടും റോഡ് ടാർ ചെയ്യാതെ ഇരിക്കുന്ന ഉദ്യോഗസ്ഥർക്കും കരാറുകരനും എതിരെ യാണ് രാവിലെ ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവർമാരും ചുമട്ടു തൊഴിലാളികളും വ്യാപാരി കളും സംഘടിച്ചെത്തി തകർത്ത റോഡിൽ വാഴ നട്ടുകൊണ്ട് സമരം നടത്തിയത്. മുൻപ് നല്ല രീതിയിലുണ്ടായിരുന്ന കലുങ്ക് പൊളിച്ച സാഹചര്യത്തിലെ അഴിമതി അന്വേഷിക്കണമെന്നും അന്ന് അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർസ്ഥർക്കെതിരെ നടപടി വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മുന്നറിയിപ്പ് പോലും നല്കാത്തതിനാൽ വളവിൽ കലുങ്കിൽ വീണുപരിക്കു പറ്റിയവരുടെ ചികിത്സാ ചിലവുകൾ ഉദ്യോഗസ്ഥരും കരാറുകാരനും വഹിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു
ഇനിയും റീ ടാർ ചെയ്യാതെ ഇരുന്നാൽ നിരവധി തവണ വിളിച്ചറിയിച്ചിട്ടും ധിക്കാരപരമായി പെരുമാറിയ ഉദ്യോഗസ്ഥരുടെ വീട്ടുപടിക്കൽ ആയിരിക്കും സമരം എന്നും മുന്നറിയിപ്പ് നൽകി. വ്യാപാരികളും ഓട്ടോ റിക്ഷ തൊഴിലാളികളും മുൻപും സമരം ചെയ്തിട്ടും ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
പ്രതിഷേധ സമരം വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട് ഉത്ഘാടനം ചെയ്തു. .മെമ്പർ ഷോബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ടി വി തമ്പാൻ സ്വാഗതം പറഞ്ഞു പ്രിൻസ് ജോസഫ് ആദ്യക്ഷനായി.ഗിരീഷ് ടി എൻ, ബിനു സെബാസ്റ്റ്യൻ, ഹരീന്ദ്രൻ, റോബർട്ട് എന്നിവർ സമരത്തിന് പിന്തുണ അർപ്പിച്ചു സംസാരിച്ചു.
No comments