കാസർഗോഡ് ജില്ലക്ക് വീണ്ടും പുരസ്ക്കാരം രാജ്യത്തെ മികച്ച ഇലക്ഷൻ ജില്ലക്കുള്ള അവാർഡിന് കാസർകോട് ജില്ല അർഹമായി...
കാസർകോട്: ജില്ലയ്ക്ക് വീണ്ടും ദേശീയ പുരസ്ക്കാരം. സാങ്കേതികവിദ്യ മികച്ച രീതിയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രയോജനപ്പെടുത്തിയതിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ രാജ്യത്തെ മികച്ച ഇലക്ഷൻ ജില്ലക്കുള്ള 2026 ലെ അവാർഡിന് കാസർകോട് ജില്ല അർഹമായി. ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ഐ എ എസ് നേതൃത്വം നൽകി നവീന സാങ്കേതിക വിദ്യകളെ ഉപയോഗിച്ച് കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയതിനാണ് അവാർഡ്.
ദേശീയ സമ്മതിദായക ദിനത്തിൽ ജനുവരി 25 ന് ന്യൂദൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. തിരഞ്ഞടുപ്പിൽ മികച്ച നവീനാശയങ്ങൾ നടപ്പിലാക്കിയതിനുള്ള ചീഫ് ഇലക്ഷൻ ഓഫീസറുടെ പുരസ്കാരം 2025 ൽ ജില്ലാ കളക്ടർക്ക് ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സദ്ഭരണ പുരസ്ക്കാരം പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ ആസ്പിറേഷൻ ബ്ലോക്ക് പ്രോഗ്രാമിലൂടെ ജില്ല നേടിയിരുന്നു
വിവിധ മേഖലകളിലായി രണ്ടു വർഷത്തിനകം ഏഴ് സംസ്ഥാന പുരസ്കാരങ്ങളും ജില്ലാഭരണ സംവിധാനം കരസ്ഥമാക്കിയിട്ടുണ്ട്.
No comments