യുവാവിനെ കുത്തി പരിക്കേൽപ്പിച്ചതിന് മൂന്ന് പേർക്കെതിരെ കേസ്
യുവാവിനെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടികൊണ്ടുപോയി മൂന്ന് പേർ ചേർന്ന് മർദ്ദിക്കുകയും കത്തികൊണ്ടു കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതിന് കേസ്. ഉദുമ കണ്ണംകുളം താന്നിക്കാലിലെ ബി.അഭിജിത്തിനാണ് (21 ) മർദ്ദനമേറ്റത്. ഫലാഹ് , നിഷാദ്, ആരീഫ് എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ പാലക്കുന്നിലെ ഒരു ഹോട്ടലിന് സമീപമുള്ള ആൾ താമസം ഇല്ലാത്ത വീട്ടു പറമ്പിലേക്ക് തന്ത്രത്തിൽ കൂട്ടി കൊണ്ടുപോയി മർദ്ദിച്ചുവെന്നാണ് പരാതി. ഫലാഹും നിഷാദും കൂടി അഭിജിത്തിനെ തള്ളി താഴെ ഇട്ടശേഷം ചവിട്ടുകയും, ഒന്നാം പ്രതി ഇരുമ്പ് വടി കൊണ്ട് അടിച്ചുവെന്നും പരാതിയുണ്ട്. അഭിജിത്ത് നിലത്ത് നിന്നും എഴുന്നേൽക്കുമ്പോൾ ആരീഫ് പിറകിൽ നിന്ന് പിടിക്കുകയും ഫലാഹ് കത്തികൊണ്ട് ഇടത് കൈക്കും, പുറത്തും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
No comments