Breaking News

സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ വീണ്ടും ഇരട്ട നേട്ടവുമായി ദേവനന്ദ


തൃശ്ശൂരില്‍ നടന്ന 64-മത് കേരള സ്‌ക്കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ്, ഹിന്ദി പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടിയ പെരിയ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി പി.എസ് ദേവനന്ദ. 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരിക്കെ കോഴിക്കോട് നടന്ന 61-മത് സംസ്ഥാന കലോത്സവത്തിലും ഇതേ ഇനങ്ങളില്‍ ദേവനന്ദ എ ഗ്രേഡ് നേടിയിരുന്നു. കല്ല്യോട്ടെ സതീശന്‍-ദീപ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.


No comments