Breaking News

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരപ്പ മേഖല സമ്മേളനം പ്രൊഫസർ എം.ഗോപാലൻ ഉദ്ഘാടനം ചെയ്തു


പരപ്പ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരപ്പ മേഖലാ വാർഷികം പരപ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പ്രൊഫസർ എം ഗോപാലൻ ഉദ്ഘാടനം ചെയ്തു. പി .ബാബുരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിൻറ് സെക്രട്ടറി എം. വി

പുരുഷോത്തമൻ ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു. ബി.കെ സുരേഷ്, വി നാരായണൻ, കെ ശ്രീധരൻ, അജി, ദിമിത്രാവ്, എ.അപ്പു,  കെ ടി ദാമോദരൻ എന്നിവർ സംസാരിച്ചു. ജോയ്സ് ജോസഫ് അധ്യക്ഷനായിരുന്നു. കെ ശ്രീധരൻ സ്വാഗതവും എം .പി സുരേഷ്കുമാർ നന്ദിയും പറഞ്ഞു.

No comments