Breaking News

പെരിങ്ങോം സിആര്‍പിഎഫ് റിക്രൂട്ട് ട്രെയിനിംഗ് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 159 ആം ബാച്ച് റിക്രൂട്ടുകള്‍ രാജ്യസേവനത്തിനായി പുറത്തിറങ്ങി.

പെരിങ്ങോം:പെരിങ്ങോം സിആര്‍പിഎഫ് റിക്രൂട്ട് ട്രെയിനിംഗ് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 1333 റിക്രൂട്ടുകളടങ്ങിയ 159 ആം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പ്രൗഡഗംഭീരമായ ചടങ്ങുകളോടെ നടന്നു. സിആര്‍പിഎഫ്  സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ദീപക് കുമാര്‍ ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു.

കര്‍ണാടക-കേരള സെക്ടര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിപുല്‍കുമാര്‍ ഐപിഎസ്, ക്യാമ്പ് മേധാവി ഡിഐജി പ്രിന്‍സിപ്പാള്‍ മാത്യു എ ജോണ്‍, കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐപിഎസ്, റിഷിരാജ് സഹായി, ഏഴിമല നേവല്‍ അക്കാദമി കമാന്റര്‍ സുബല്‍ നാഥന്‍, കണ്ണൂര്‍ ഡിഐസി കമാന്റന്റ് പരംവീര്‍ സിംഗ് നാഗ്ര, കണ്ണൂര്‍ റൂറല്‍ എസ്പി അനൂജ് പലിവാള്‍ ഐപിഎസ്, കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണല്‍ നിതിന്‍രാജ്, ആര്‍.സി.ഡബ്ല്യൂ.എ പ്രസിഡന്റ് പ്രൊഫസര്‍ ലൂസി മാത്യു, തുടങ്ങി ഉന്നത പൊലിസുദ്യോഗസ്ഥരും സിവില്‍ ഓഫീസര്‍മാരും, പെരിങ്ങോം സിആര്‍പിഎഫ് സേനാംഗങ്ങളും റിക്രൂട്ടുകളുടെ കുടുംബാംഗങ്ങളും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടർന്ന് റിക്രൂട്ടുകളുടെ കായിക അഭ്യാസങ്ങളും നടന്നു.ഇന്ത്യയിലെ ഏറ്റവും മികച്ച സൈനിക പരിശീലന കേന്ദ്രമായി മാറിക്കഴിഞ്ഞ പെരിങ്ങോം സിആര്‍പിഎഫ് റിക്രൂട്ട് ട്രെയിനിംഗ് സെന്റര്‍ ഇതിനകം ഇന്ത്യയിലെ ഏറ്റവും മികച്ച സിആര്‍പിഎഫ് പരിശീലന കേന്ദ്രത്തിനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്.


No comments