റാണിപുരത്തെ അനധികൃതമായി നിർമ്മാണങ്ങൾ നടക്കുന്നതായും,വ്യാപകമായി കുന്നിടിക്കുന്നതുമായും ബന്ധപ്പെട്ട് പരാതി ഉയർന്ന റാണിപുരത്ത് ബിജെപി നേതാക്കൾ സന്ദർശനം നടത്തി
റാണിപുരം : അനധികൃതമായി നിർമ്മാണങ്ങൾ നടക്കുന്നതായും, വ്യാപകമായി കുന്നിടിക്കുന്നതുമായും ബന്ധപ്പെട്ട് പരാതി ഉയർന്ന റാണിപുരത്ത് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി. പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കെ വേണുഗോപാൽ, എം ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. റാണിപുരത്ത് വ്യാപകമായി കുന്നിടിച്ച് മണ്ണെടുക്കുന്നതും, അനധികൃത നിർമ്മാണം നടക്കുന്നതും വാർത്തയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കൾ മെമ്പർമാരുടെ നേതൃത്വത്തിൽ റാണിപുരം സന്ദർശിച്ചത്. റാണിപുരത്തെ സ്ഥിതി ഗൗരവതരമാണെന്നും ഇത് ജില്ലാ കളക്ടറുടെയും മറ്റു റവന്യൂ അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു. റാണിപുരത്തെ ഇത്തരം അനധികൃത നിർമ്മാണത്തെക്കുറിച്ച് പനത്തടിയിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ യോഗത്തിൽ അവതരിപ്പിച്ചതാണെന്നും നാളെ നടക്കുന്ന ഭരണസമിതി യോഗത്തിൽ വിഷയം വീണ്ടും ഉന്നയിക്കുമെന്നും മെമ്പർ കെ.കെ വേണുഗോപാൽ പറഞ്ഞു. മെമ്പർമാരെ കൂടാതെ ബിജെപി പഞ്ചായത്ത് പ്രസിഡൻ് ജി രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പ്രതീഷ് കുമാർ കെ.എസ്, പി കൃഷ്ണകുമാർ, പരിസ്ഥിതി പ്രവർത്തകരായ എം.കെ സുരേഷ്, അബു താഹിർ എന്നിവരും ഉണ്ടായിരുന്നു.
No comments