Breaking News

നീലേശ്വരം പോലീസ് യാത്രയയപ്പ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു


നീലേശ്വരം :നീലേശ്വരം പോലീസ് "സോക്കർ 2026 " യാത്രയയപ്പ് ഫുട്ബോൾ നടത്തി. ജനുവരി 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്‌പെക്ടർ  മധുസൂദനൻ  മടിക്കൈ, നീലേശ്വരം പോലിസ് സ്റ്റേഷനിൽ നിന്നും അമ്പലത്തറ പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ആയി പോകുന്ന സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ  മഹേന്ദ്രൻ  എന്നിവർക്കുള്ള യാത്രയയപ്പ് പരിപാടിയുടെ ഭാഗമായി  നീലേശ്വരം സ്റ്റേഷൻ സോക്കർ ഫുട്ബോൾ ടീമും പതിമൂന്നാമൻ സോക്കർ ഫുട്ബോൾ ടീമും സംയുക്തമായി യാത്രയയപ്പ്  ഫുട്ബോൾ മത്സരം നടത്തിയത്.  പരിപാടിയുടെ നീലേശ്വരം സബ് ഇൻസ്പെക്ടർ ജി ജിഷ്ണു ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ കെ വി രതീശൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റേഷൻ പി ആർ ഒ . കെ വി പ്രകാശൻ സ്വാഗതവും ജനമൈത്രി  ഓഫീസർ ദിലീഷ് കുമാർ  നന്ദിയും പറഞ്ഞു.

No comments