Breaking News

നീലേശ്വരം -എടത്തോട് റോഡിന്‍റെ പൂര്‍ത്തീകരണത്തിനായി 59 കോടി രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി


നീലേശ്വരം: കരാറുകാരന്‍ നിര്‍മ്മാണ പ്രവര്‍ത്തി പാതിവഴിക്ക് ഉപേക്ഷിച്ച നീലേശ്വരം -എടത്തോട് റോഡിന്‍റെ പൂര്‍ത്തീകരണത്തിനായി 5,89,347735 കോടി രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

കിഫ്ബി മുഖേനയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. 2018 ലാണ് 42.10 കോടി രൂപ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീലേശ്വരം-എടത്തോട് റോഡ് മെക്കാഡം ചെയ്യാന്‍ അനുമതിയായത്. 

പിന്നീട് 2019 ല്‍ ജി.സുധാകരന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയാണ് ഇതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുകയാണ് ചെയ്തത്. ഏറ്റവും ഒടുവിലായി നീലേശ്വരം ഓവര്‍ബ്രിഡ്ജ് മുതല്‍ നീലേശ്വരം താലൂക്ക് ആശുപത്രിവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തി ബാക്കിയിരിക്കെയാണ് കരാറുകാരന്‍ നിര്‍മ്മാണം ഉപേക്ഷിച്ചത്. പിന്നീട് ടെണ്ടര്‍ പുതുക്കിയാണ് ഇപ്പോള്‍ നിര്‍മ്മാണം നടത്തുക.  എം.രാജഗോപാലന്‍ എംഎല്‍എയുടെ പ്രയത്നത്തിലാണ് റോഡിന് തുക അനുവദിച്ചത്. നഗരസഭാ ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി, മുന്‍ ചെയര്‍മാന്‍മാരായ ടി.വി.ശാന്ത, ജെ.പി.ജയരാജന്‍, കഴിഞ്ഞ നഗരസഭാ കൗൺസിലിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ  വാര്‍ഡ് കൗണ്‍സിലറായിരുന്ന പി.ഭാര്‍ഗ്ഗവി, പി വിജയകുമാർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ കൂട്ടായ പ്രവർത്തനവും  നീലേശ്വരം- എടത്തോട് റോഡ് നവീകരണം യാഥാർത്ഥ്യമാക്കാൻ ഉണ്ടായിരുന്നു .

No comments