അരവത്ത് മട്ടെങ്ങാനം കഴകം പൂബാണം കുഴി ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം 22 മുതൽ 27 വരെ ആഘോഷിക്കും
കാസർകോട്: അരവത്ത് മട്ടെങ്ങാനം കഴകം പൂബാണം കുഴി ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം 22 മുതൽ 27 വരെ ആഘോഷിക്കും.
22നു രാവിലെ കന്നിക്കലവറ നിറയ്ക്കലിനു ശേഷം കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. തുടർന്നു പുല്ലാങ്കുഴൽ, അന്നദാനം, ഭക്തിഗാനം, ഭജന എന്നിവയുണ്ടാവും. 3 മണിക്കു സാംസ്ക്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം എൽ എ മാരും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കും. 5 മണിക്ക് ആചാര്യ വരവേൽപ്പ്. രാത്രി കലാപരിപാടികൾ.
23നു രാവിലെ ഗണപതിഹോമം. തുടർന്ന് ആചാര്യ സംഗമം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. വിവിധ കഴകങ്ങളിലേയും ക്ഷേത്രങ്ങളിലെയും സ്ഥാനികരെ ആദരിക്കൽ. 11.30ന് ഭജന, അന്നദാനം, 3മണിക്ക് കർഷക സംഗമം കെ . കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. ഡോ. വി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കാർഷിക പ്രദർശനവുമുണ്ടാവും. പ്രമുഖ കർഷകരെ ആദരിക്കും. തുടർന്നു വിവിധ കലാപരിപാടികൾ. 24നു വനിതാ സംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് കെ സുജാത ഉദ്ഘാടനം ചെയ്യും. തുടർന്നു ധാർമ്മിക സാംസ്ക്കാരിക പരിപാടികളും കലാപരിപാടികളുമുണ്ടാവും. 25നു മഹാപൂജ, മാതൃവന്ദനം, പ്രവാസി സംഗമം, കലാപരിപാടികൾ, 26നു രാവിലെ ഗണപതിഹോമം, സർവ്വമത സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും. ഡി വൈ എസ് പി ടി.ഉത്തംദാസ്, മത -സാമൂഹ്യ നേതാക്കൾ പ്രസംഗിക്കും. തുടർന്ന് ആധ്യാത്മിക പ്രഭാഷണം, കലാപരിപാടികൾ. 27നു ഗണപതിഹോമം 11.12നും 11.34നുമിടിൽ ദേവപ്രതിഷ്ഠ, മഹാപൂജ, അന്നദാനം എന്നിവയോടെ ഉത്സവം സമാപിക്കും.
No comments