പെരിയ കനിയംകുണ്ട് സ്വദേശിനിയായ രണ്ടര വയസ്സുകാരി 2026ലെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന്റെ അഭിമാനമായി
കാസർകോട്: പെരിയ, കനിയംകുണ്ട് സ്വദേശിനിയായ രണ്ടര വയസ്സുകാരി 2026ലെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന്റെ അഭിമാനമായി. കനിയംകുണ്ടിലെ ടി.വി ശരത്-ഷഷ്ഠിത ദമ്പതികളുടെ മകളായ സാത്മികയാണ് ഈ അപൂർവ്വ നേട്ടം
കൈവരിച്ചത്.
വിദ്യാഭ്യാസം, കല, സാംസ്കാരികം, കായികം, ശാസ്ത്രം, സാങ്കേതിക വിദ്യ, സാമൂഹിക സേവനം, ഓർമ്മശക്തി, വേഗത എന്നീ വിഷയങ്ങളിലുള്ള ഓർമ്മശക്തി പരിഗണിച്ചാണ് സാത്മികയെ ഈ നേട്ടത്തിന് അർഹയാക്കിയത്.
അഞ്ച് ഇന്ത്യൻ നേതാക്കൾ, അഞ്ച് പച്ചക്കറികൾ, 14 പഴങ്ങൾ, ഒൻപത് വാഹനങ്ങൾ, ആറ് ഭക്ഷണ പദാർത്ഥങ്ങൾ, ആറ് കീടങ്ങൾ, അഞ്ച് നിറങ്ങൾ, ഏഴു പക്ഷികൾ, 20 മൃഗങ്ങൾ, ശരീരത്തിലെ 11 ഭാഗങ്ങൾ, എന്നിവ സാത്മിക തിരിച്ചറിഞ്ഞത് പ്രധാനനേട്ടമായി കണക്കിലെടുത്താണ് ഈ നേട്ടത്തിന് അർഹയായത്.
No comments