Breaking News

കാസർഗോഡ് 16 കാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു

കാസർകോട് : വീട്ടുകാർക്കും കൂട്ടുകാർക്കും ബന്ധുക്കൾക്കും പ്രിയങ്കരിയായിരുന്ന മഞ്ചേശ്വരം തൂമിനാട് ഹിൽടോപ്പ് നഗറിലെ ജുമൈല (18 ) ഇന്ന് വൈകിട്ട് പിതാവിൻറെ കുത്തേറ്റ് മരിച്ചുവെന്ന വിവരം എല്ലാവരെയും അമ്പരപ്പിച്ചു. ജുമൈലക്ക് എന്തുപറ്റി എന്നറിയുന്നതിന് ജനങ്ങൾ വീട്ടുപരിസരത്തേക്ക് ഓടിയെത്തുകയായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെ ഒപ്പം ഇരുന്നു പഠിച്ച കൂട്ടുകാർ അമ്പരപ്പ് മാറ്റാൻ ആകാതെ വീർപ്പുമുട്ടി. ബായാർ സ്വദേശിയായ പിതാവ് ഉമ്മർ ഫാറൂഖിന്റെയും ഭാര്യ താഹിറയുടെയും ഏക മകളാണ് ജുമൈല . അന്നം കൊടുത്ത കൈകൊണ്ടുതന്നെ മകളുടെ അന്ത്യവും സംഭവിച്ചു എന്നത് വിശ്വസിക്കാൻ പോലും കഴിയാതെ നാട്ടുകാർ അമ്പരപ്പെടുകയാണ്. താഹിറയും ജുമൈലയും താഹിറയുടെ സഹോദരിയുടെ തൂമിനാട് ഹിൽടോപ്പിലെ വീട്ടിലാണ് താമസിക്കുന്നത്.

No comments