Breaking News

പടിയിറക്കത്തിന്റെ പടിവാതുക്കൽ ജീവകാരുണ്യത്തിന്റെ കൈത്താങ്ങുമായി കിനാനൂർ കരിന്തളം കുടുംബശ്രീ സിഡിഎസ്


പരപ്പ: കിനാനൂർ കരിന്തളം പഞ്ചായത്തിൽ എട്ടാം വാർഡ് മാളൂർകയം ഉന്നതിയിൽ താമസിക്കുന്ന രാജൻ സുശീല ദമ്പതികളുടെ മകൻ സുരേഷ് കുമാർ ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി മാസങ്ങളായി ചികിത്സയിലാണ്. ദശലക്ഷക്കണക്കിന് രൂപ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

           പണം കണ്ടെ ത്തുന്നതിനായി പരപ്പ കേന്ദ്രമായി വിപുലമായ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച്  പ്രവർത്തിച്ചുവരുന്നു. വ്യക്തികളും, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലുള്ളവർ ധനശേഖരണത്തിനായി സജീവമായി.പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ കിനാനൂർ കരിന്തളം സിഡിഎസ് ,വാർഡ് എഡിഎസ് സമിതികളിലൂടെ ശേഖരിച്ച ആദ്യഗഡു തുക 1, 82,250 /- രൂപ , കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ  സിഡിഎസ് ഭാരവാഹികളുടെ പക്കൽ നിന്ന് ഏറ്റുവാങ്ങി  ചികിത്സ സഹായ സമിതി ഭാരവാഹികളെ ഏൽപ്പിച്ചു.

 കുടുംബശ്രീ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ കെ പി ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.

 സിഡിഎസ് ചെയർപേഴ്സൺ കെ കെ ഉഷ, അക്കൗണ്ടന്റ് സിൽ ജ. ബി കെ , ബാലസഭ റിസോഴ്സ് പേഴ്സൺ ശ്യാമിനി .കെ, എട്ടാം വാർഡ് സെക്രട്ടറി നീതി .ടി, സുമേഷ് കുമാർഎ.വി തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ വി ബാലകൃഷ്ണൻ സ്വാഗതവും, എ ആർ രാജു നന്ദിയും പറഞ്ഞു.

No comments