പുലയനടക്കം സുബ്രമണ്യ കോവിൽ കാവടി ദേശ സഞ്ചാരം തുടങ്ങി ഇനി ഉത്സവരാവുകൾ
കോളംകുളം :കാവടി സഞ്ചാരം നടക്കുന്ന ചുരുക്കം ചില സുബ്രമണ്യ ക്ഷേത്രങ്ങളിൽ ഒന്നായ പുലയനടുക്കം സുബ്രമണ്യ കോവിലിൽ കാലത്താൽ നടത്തിവരാറുള്ള ആണ്ടിയൂട്ട പൂജാമഹോത്സവത്തിന്റെ ഭാഗമായുള്ള കാവടി സഞ്ചാരം മലയാള മാസമായ മകരം 15വരുന്ന ജനുവരി 31നു പെരിയങ്ങാനം ധർമശാസ്താം കാവിലേക്ക് തൊഴുവാൻ പോകുന്ന ചടങ്ങൊട് കുടി തുടക്കമായി. കോവിൽ പൂജാരി ഒലക്കര കൃഷ്ണൻ നായരും കാവടിക്കാരും നാട്ടുകാരും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പെരിയങ്ങാനം കാവിൽ എത്തി ദേശ സഞ്ചരത്തിനു തുടക്കമിട്ടു. ഇനി വരുന്ന 15ദിവസങ്ങളിൽ കോളംകുളം, പെരിയങ്ങാനം, കുമ്പളപ്പള്ളി, കരിന്തളം, കിണാവൂർ, ആരയി, മടികൈ, കാഞ്ഞങ്ങാട് ഗ്രാമങ്ങളിലേ വീടുകൾ കയറി ഭക്തർക്ക് കാവടി സംഘം അനുഗ്രഹം നൽകും. ഇ ദിനങ്ങളിൽ വിവിധ വീടുകളിൽ, തണ്ണിലാമൃത്, നിത്യകർമ പൂജകൾ നടക്കും. പതിനഞ്ചു ദിവസത്തെ ദേശസഞ്ചരത്തിനു ശേഷം ഫെബ്രുവരി 12നു കോവിലിൽ എത്തുന്ന കാവടി 13നു രാവിലെ പെരിയങ്ങാനം കാവിലേക്ക് പോവുകയും അന്ന് വൈകുന്നേരം കോവിലേക്ക് നുറുകണക്കിന് ആളുകൾ പങ്കെടുത്തുകൊണ്ട് മുത്തുകുടകളുടെയും, ചെണ്ടമേളത്തിന്റെയും,താലപോലിയെന്തിയ ബാലികമാരുടെയും, കാഴ്ചയുടെയും അകമ്പടിയോടു കൂടിയ കാവടി എഴുന്നള്ളത്ത് നടക്കും. 14നു പുലർച്ചയോടെ കോവിൽ പൂജാരിയുടെ നേതൃത്വത്തിൽ കാവടി എടുത്ത് കൊണ്ടുള്ള തണ്ണിലാമൃത് പൂജ നടക്കും. 12മുതൽ 14വരെ വിവിധ പൂജാകർമങ്ങളും, കലാസാംസ്‌കാരിക പരുപാടികളും അന്നദാനവും നടക്കും
No comments