ഏഴ് ലക്ഷം വാങ്ങി വിസ തട്ടിപ്പ്: പരപ്പ സ്വദേശിയുടെ പരാതിയിൽ ഉല്ലാസ് കൃഷ്ണനെതിരെ വീണ്ടും കേസ്
വെള്ളരിക്കുണ്ട്. ഓസ്ട്രിയയിലേക്ക് വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും 7 ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പരപ്പ് പാമ്പങ്ങാനത്തെ പി. ടി. വികാസിന്റെ പരാതിയിലാണ് നീലേശ്വരം ചിറപ്പുറത്തെ ഉല്ലാസ് കൃഷ്ണനെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരനിൽ നിന്നും ഓസ്ട്രിയയിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 2024 ജൂൺ, ജൂലായ് മാസങ്ങളിൽ രണ്ടുതവണകളായി ഏഴ് ലക്ഷം രൂപ കൈപ്പറ്റുകയും ആയതിൽ നിന്ന് രണ്ടര ലക്ഷം രൂപ തിരികെ നൽകി ബാക്കി തുക നൽകാതെയും വിസ നൽകാതെയും ബാക്കി തുകയായ നാലര ലക്ഷം രൂപ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
No comments