പുതുയുഗ യാത്രയിൽ ആയിരം പേരെ പങ്കെടുപ്പിക്കുമെന്ന് യുഡിഎഫ് ബളാൽ മണ്ഡലം കൺവെൻഷൻ
വെള്ളരിക്കുണ്ട് : പുതുയുഗ യാത്രയിൽ ആയിരം പേരെ പങ്കെടുപ്പിക്കുമെന്ന് യുഡിഎഫ് ബളാൽ മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു.കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കോട്ടച്ചേരിയിൽ ഏഴിന് രാവിലെ പത്തു മണിക്ക് സ്വീകരണം നൽകും.യു ഡി എഫ് ജില്ലാ നിർവ്വാഹക സമിതി അംഗംകൂക്കൾ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.ബളാൽ മണ്ഡലം ചെയർമാൻ എം.പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ്, കൺവീനർ സി.വി.ഭാവനൻ , അബ്രഹാം തേക്കിൻകാട്ടിൽ , പഞ്ചായത്ത് പ്രസിഡൻ്റ് എ ലത, ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ ,എൻ .ഡി.വിസൻറ്, എം രാധാമണി, മാധവൻ നായർ, പി.രാഘവൻ, സിബിച്ചൻ പുളിങ്കാല മറ്റ് ജനപ്രതിനിധികളും നേതാക്കളും സംസാരിച്ചു
No comments