Breaking News

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വാഹനം പൂർണമായി കത്തി നശിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ


കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. പുലർച്ചെ 4 മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മധുരയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. അപകടസമയത്ത് 45 യാത്രക്കാർ ബസിലുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ടതിന് പിന്നാലെ ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു.

വാഹനത്തിന്റെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ വസ്തുവകകളെല്ലാം കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വാഹനം പൂർണമായി കത്തി നശിച്ചിരുന്നു. തീപിടിത്തതിനുള്ള കാരണം വ്യക്തമല്ല.

No comments