Breaking News

പതിവ് തെറ്റിച്ചില്ല.. കുംഭമാസത്തിലെ തിരുവോണം നാളിൽ അടുക്കളക്കുന്നിലമ്മക്ക് പൊങ്കാല നിവേദ്യം..


പുങ്ങംചാൽ: പതിവ് തെറ്റിച്ചില്ല.കുംഭ മാസത്തിലെ തിരുവോണം നാളിൽ അടുക്കളക്കുന്ന് ഭഗവതിക്ഷേത്രത്തിൽ  പൊങ്കാലനിവേദ്യം നടന്നു..ഭക്തമനസുകൾഒഴുകിയെത്തിയക്ഷേത്ര നടയിൽ  തന്ത്രി കക്കാട്ടില്ലത്ത്‌ നാരായണ പട്ടേരി  ക്ഷേത്ര ശ്രീ കോവിലിനു മുന്നിൽ അടുപ്പ് കൂട്ടി അടുക്കള കുന്നിലമ്മയ്ക് പൊങ്കാല നിവേദ്യ സമർപ്പണം നടത്തി..ബ്രഹ്മശ്രീ മാങ്കുളം ഗോവിന്ദൻ നമ്പൂതിരി പൊങ്കാല മാഹാത്മ്യം വിവരിച്ചു.

തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ ആരംഭിച്ച പൊങ്കാല നിവേദ്യ ചടങ്ങുകൾ ഉച്ച പൂജയോടെ സമാപിച്ചു.വ്രതശുദ്ധിയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി എത്തിയ അമ്മമാർ ഉൾപ്പടെ നൂറ് കണക്കിന്  പേരാണ് പൊങ്കാല ഇക്കുറി അർപ്പിച്ചത്..

വൈകിട്ട് തിരു അത്താഴത്തിനു അരി അളക്കൽ. ദീപാരാധന. ശുദ്ധി കലശം. അത്താഴപൂജ എന്നിവ നടക്കും.  തുടർന്ന് സർപ്പബലിയും ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം വിവിധ കലാ പരി പാടി കളും അരങ്ങേറും.17 ന് രാവിലെ 108 നാളികേരം  കൊണ്ട്  മഹാഗണപതി ഹോമം നടക്കും. തുടർന്ന് ഉഷപൂജ. നവകം.ബിംബശുദ്ധി. നവകാഭിഷേകം. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജയും നടക്കും.

ഇരട്ട തായമ്പക. നിറമാല രാത്രി 8.30ന് ശ്രീഭൂത ബലി. ഉത്സവം. തിടമ്പ് നൃത്തം എന്നീ ചടങ്ങുകൾ നടക്കും.. രാത്രി 9 മണിക്ക് കണ്ണൂർ ശ്രീ രഞ്ജിനി ഓർക്കസ്ട്രയുടെ ഗാന മേളയും ഉണ്ടാകും..

No comments