Breaking News

വന്യമൃഗശല്യത്തിന് ശാസ്ത്രീയമായ പരിഹാരം വേണം മാർ ജോസഫ് പാംപ്ലാനി ; "വെള്ളരിക്കുണ്ടിൽ വായ്മൂടി, മെഴുകുതിരി കത്തിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം


വെള്ളരിക്കുണ്ട് : വന്യമൃഗശല്യത്തിന് ശാസ്ത്രീത്രീയമായ പരിഹാരം വേണം മാർ ജോസഫ് പാംപ്ലാനി.വന്യജീവികൾക്ക്  മാത്രമല്ല മനുഷ്യർക്കും ജീവിക്കണം കർഷകസ്വരാജ് സത്യാഗ്രഹത്തിനു നേരെ കണ്ണടക്കുന്ന സർക്കാർ നടപടിക്കെതിരെ

വായ്മൂടിക്കെട്ടി തിരിതെളിച്ച് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങൾ പെറ്റുപെരുകി എന്ന യാഥാർത്ഥ്യം അധികാരികൾ മനസ്സിലാക്കണമെന്നും ,വന്യമൃഗസ്നേഹം പറഞ്ഞ് പറഞ്ഞ് ആരും കർഷകൻ്റെ അടുത്ത് വരരുതെന്നും ,ആത്മാർത്ഥതയുണ്ടങ്കിൽ മേനകാ ഗാന്ധിയുൾപ്പെടെയുള്ളവർ വനാതിർത്തിയിൽ വന്ന് താമസിച്ച് കാണിയ്ക്കണമെന്നും ,കർഷകൻ്റെ പറമ്പിൽ വരുന്ന പന്നി കർഷകൻ്റെ പന്നിയാണെന്നും ,വനപാലകർ ഇനി കർഷകൻ്റെ മണ്ണിൽ കയറരുതെന്നും അദ്ദേഹം പറഞ്ഞു. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി റവ.ഡോ.ജോൺസൺ  അന്ത്യാകുളം അധ്യക്ഷം വഹിച്ചു. ജോസ് മണിയങ്ങട്ട്,

ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ, ബ്ലോക് പഞ്ചായത്തംഗങ്ങളായ ജെസി റ്റോമി, മിനി മാത്യൂ, ഷോബി ജോസഫ്,

,ജോർജ് തോമസ്, അഡ്വ.ജോസ് സെബാസ്റ്റിൻ പ്രസംഗിച്ചു. ജിജി കുന്നപ്പള്ളി സ്വാഗതവും ജിമ്മി ഇടപ്പാടി നന്ദിയും പറഞ്ഞു

നേരത്തേ നടത്തിയ പ്രകടനത്തിൽ മലയോര ജനതയുടെ പ്രതിഷേധമിരമ്പി.

ഇന്നലെ  വൈകിട്ട് 7 മണിക്ക് വെള്ളരിക്കുണ്ട് ബസ്റ്റാ.ൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജു കട്ടക്കയം പഞ്ചായത്ത് പ്രസിഡൻ്റ് എ.ലതയ്ക്ക്  തിരിതെളിച്ച്  ഉദ്ഘാടനം ചെയ്തു.തുടർന്ന് സത്യഗ്രഹ പന്തലിൽ നടന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.

No comments