Breaking News

ബളാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ഉന്നമനത്തിനായി വികസനസമിതി രൂപീകരണ യോഗം ചേർന്നു..പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം സെഫീന ഫൈസൽ യോഗം ഉദ്ഘാടനം ചെയ്തു


ബളാൽ: ബളാൽ ഗവ. ഹയർ സെക്കൻ്റി സ്കൂളിൻ്റെ ഉന്നമനത്തിനായിവികസനസമിതി രൂപീകരണ യോഗം ഫെബ്രുവരി 6ന് ചേർന്നു.പൂർവ്വ  വിദ്യാർത്ഥികളും, നാട്ടുകാരും സ്കൂൾ പി.ടി .എ , എസ് എം. സി , മദർ പി.ടി.എ,വിവിധ രാഷ്ട്രീയ-സാംസ്കാരിക സംഘടനകൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, പൂർവ്വകാല അധ്യാപകർ, നിലവിലുള്ള അധ്യാപകർ, ഓഫീസ് സ്റ്റാഫ്, വിദ്യാർത്ഥികൾ, എന്നിവർ സ്കൂൾ വികസനത്തിനായി കൈകോർത്തു.

പി.ടി.എ പ്രസിഡൻ്റ് സുരേഷ് മുണ്ടമാണിയുടെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം സെഫീന ഫൈസൽ യോഗം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ബളാൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും അമേരിക്കയിലെ ടെക്സസ് 240th ജില്ല ജഡ്ജിയുമായ സുരേന്ദ്രൻ കെ പട്ടേൽ സ്കൂൾ വികസനം സംബന്ധിച്ച് സംസാരിച്ചു. സിനിമ, നാടക പ്രവർത്തകനും പൂർവ്വ വിദ്യാർത്ഥിയുമായ രാജേഷ് അഴിക്കോടൻ വിശിഷ്ടാതിഥിയായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ മനോജ് കുര്യൻ പദ്ധതി വിശദീകരണം നടത്തി.

ബളാൽ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ചന്ദ്രൻ ടി.വി, ആതിര മാധവൻ, രവീന്ദ്രൻ, മുൻ പഞ്ചായത്ത് മെമ്പർമാരായ അബ്ദുൾ ഖാദർ, പത്മാവതി, പി.ടി പ്രസിഡൻ്റ് മരായിരുന്ന കൂക്കൾ കുഞ്ഞമ്പുനായർ, രാധാകൃഷ്ണൻ കാരയിൽ, സീനിയർ അസിസ്റ്റൻ്റ് സോന തോമസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഭാരവാഹികളെ തെരഞ്ഞെടുക്കൽ ചുമതല മൈസൺ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രജിത കെ.വി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി മോഹൻ ബാനം നന്ദിയും പറഞ്ഞു.

No comments