Breaking News

ഫയർഫോഴ്സ് യൂണിറ്റ് വെള്ളരിക്കുണ്ടിൽ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം വെള്ളരിക്കുണ്ട് വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം


വെള്ളരിക്കുണ്ട് വിമല എസ്റ്റേറ്റിൽ തീ പിടുത്തം.ഉച്ചയോടെയാണ് തീ കത്തി പടർന്നത് .വെള്ളരിക്കുണ്ട് ടൗണുമായി അതിർത്തി പങ്കിടുന്ന വിമല എസ്റ്റേറ്റിൽ തീ പിടിച്ചത്കൊണ്ട്  വെള്ളരിക്കുണ്ട് ടൗണിലും പുകയെത്തി.പരിസരപ്രദേശത്തുള്ളവരുടെയും പോലീസിന്റെയും ഇടപെടലിലോടെയാണ് തീ പടരാതിരുന്നത് .ഫയർ ഫോഴ്സ് പിന്നീടെത്തുകയും തീ പൂർണ്ണമായും അണക്കുകയുമായിരുന്നു .കാഞ്ഞങ്ങാട് നിന്നും കുറ്റിക്കോലിലിൽ നിന്നും പെരിങ്ങോത്തു നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് ഓടി എത്തുമ്പോൾ തീ കൂടുതൽ പടർന്നു പിടിക്കുന്ന പ്രശ്‍നം വേനൽക്കാലത്ത് മലയോരത്ത് അനുഭവിക്കുന്നുണ്ട്. ഇതൊഴിവാക്കാൻ വെള്ളരിക്കുണ്ട് കേന്ദ്രമായി ഫയർഫോഴ്സ് യൂണിറ്റ് തുടങ്ങണമെന്നാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം.3 ഏക്കറോളം പ്രദേശത്താണ് തീ വ്യാപിച്ചത് . കുറച്ചു തെങ്ങിന് തീ പിടിച്ചതൊഴിച്ചാൽ കൂടുതലും 

 െൽസൺ ചാക്കോയുടെ 9 തെങ്ങും റിങ്കു മാത്യു വിന്റെ 3 തെങ്ങുകളും പൂർണ്ണ മായും കത്തി നശിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് വിമലയിലെ സ്വകാര്യ ഭൂമിയിൽ തീപ്പിടുത്തം ഉണ്ടായത്.

കൃഷി ചെയ്യാത്ത തരിശ്പ്രദേശമായതിനാൽ വൻനാശനഷ്ടമൊന്നും ഉണ്ടായില്ല.െള്ളരി ക്കുണ്ട് പോലീസും. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. കുറ്റിക്കോലിൽ നിന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തുഎത്തി തീ നിയന്ത്രണവിധേയമാക്കി.
ബളാൽ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ് , വെള്ളരിക്കുണ്ട് തഹസിൽ ദർ പി. വി. മുരളി , വില്ലേജ് ഓഫീസർ അനീസ് ,തോമസ് ചെറിയാൻ തുടങ്ങിയവർ സ്ഥലത്ത്എത്തി..


No comments