ഭൂമിയുടെ അതിർത്തി തെളിയിച്ചു ക്ലിയർ ചെയ്യണം തീപിടുത്തങ്ങൾ തടയാൻ ഭൂവുടമകൾ ശ്രദ്ധിക്കണം ; വെള്ളരിക്കുണ്ട് തഹസിൽദാർ
വെള്ളരിക്കുണ്ട് : വേനൽ കാലത്ത് അടിക്കടി ഉണ്ടാകുന്ന തീപിടുത്തങ്ങൾ തടയാൻ ഭൂവുടമകൾ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും കൂടുതൽ ഭൂമി ഉള്ളവർ ലൈൻ തെളിച്ച് ബൌണ്ടറി ക്ലിയർ ചെയ്യണമെന്നും തഹസിൽദാർ പി. വി. മുരളി അറിയിച്ചു..
സ്ഥല ഉടമകൾ കൃഷി നടത്താൻ നിലം വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് തീയിടുന്നത്. എന്നാൽ ഇത് ചിലപ്പോൾ വൻ തീപ്പിടുത്തത്തിന് വഴി വെക്കുന്നുവെന്നും തഹസിൽദാർ ചൂണ്ടിക്കാട്ടി
No comments