Breaking News

കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃതല യോഗവും അനുമോദനസദസ്സും സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃതല യോഗവും അനുമോദനസദസ്സും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എസ് എസ്.പി.എ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.സി.സുരേന്ദ്രൻ നായർ , സംസ്ഥാനസെക്രട്ട യേറ്റ്' അംഗങ്ങളായി നിയമിതരായ ടി.കെ.എവുജിൻ, സി. രത്നാകരൻ വനിതാ ഫോറം സംസ്ഥാന പ്രസിഡണ്ടായി തെരത്തെടുത്ത കെ.സരോജിനി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.എം. വിജയൻ. ദാമോദരൻ നമ്പ്യാർ എന്നിവർക്കും,ഡി സി സി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട  തോമസ് മാത്യു, സ്റ്റേറ്റ്,'നാഷണൽ മാസ്റ്റേഴ്സ് മീറ്റുകളിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിൽ മെഡൽ നേടിയ പി.എം. അബ്രഹാം,മാർഗ്ഗംകളിയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന ഫോക്‌ലോർ അവാർഡ് ജേതാവ് റ്റി.എം. ജോണി ,ജില്ലാ ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി അംഗമായി നിയമിതനായ കെ.പി. ബാലകൃഷ്ണൻ എന്നീ  കെ.എസ് എസ്. പി. എ അംഗങ്ങൾക്ക് പരപ്പ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. നിയോജക മണ്ഡലം പ്രസിഡണ്ട് വി.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷതയിൽ . ജില്ലാ പ്രസിഡണ്ട് എം.കെ. ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു , ബി. റഷീദ ..ജി.മുരളീധരൻ, എം.യു. തോമസ്, കെ കുഞ്ഞമ്പു നായർ, പി.എ ജോസഫ്, ജോസഫ് സി.എ, മാത്യു സേവ്യർ ജോസുകുട്ടി അറയ്ക്കൽ, സി.വി.ശ്രീധരൻ , ആലീസ് കുര്യൻ, എ എം  സെബാസ്റ്റ്യൻ എം.ഡി. ദേവസ്യ . , സി.വി. ബാലകൃഷണൻ , തോമസ്  കെ വി, കെ. ബാലകൃഷ്ണൻ കെ.സി. സെബാസ്റ്റ്യൻ ഷേർളി ഫിലിപ്പ്, ടി.പി. ജോർജ് വി.ജെ,ജോയി ജോസ്, പി.ജെ സെബാസ്റ്റ്യൻ, ജെയിംസ്  , സി.ജെ, ടി.പി. പ്രസന്നൻ, കെ. വേണുഗോപാൽ സംസാരിച്ചു.

No comments