Breaking News

ഖേലോ ഇന്ത്യ ദേശീയ കായിക മേളയിൽ കേരള ടീമിന്റെ ഗോൾ വല കാക്കാൻ പനത്തടി സ്വദേശികളായ അച്‌ഛനും മകളും


പനത്തടി : 2026 ഫെബ്രുവരി അവസാനവാരം ചത്തീസ്ഗഡിൽ വച്ച് നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ ദേശീയ കായിക മേളയിൽ മത്സരിക്കുവാനുള്ള കായിക താരങ്ങളെ ജനുവരി 31 ന് തൃശൂരിൽ വച്ച് നടന്ന സെലക്ഷൻ ട്രയൽസിൽ വച്ച് തിരഞ്ഞെടുത്തതിൽ ഹോക്കിയിൽ പുരുഷ ടീം ഗോൾ കീപ്പറായി പൊതു പ്രവർത്തകനും , ജില്ലാ ഹോക്കി അസോസിയേഷൻ ഭാരവാഹിയും, ലീഗൽ സർവ്വീസ് അതോറിറ്റിയിൽ PLV യുമായ ശ്രീകാന്ത് പനത്തടിയും, വനിതാ ടീം ഗോൾ കീപ്പറായി നിരവധി ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ മത്സരിച്ചിട്ടുള്ള മകൾ ശ്രേയ ഗൗരിയും തിരഞ്ഞെടുക്കപ്പെട്ടു.


No comments