Breaking News

കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരികെ സംഘം ചേര്‍ന്ന് അക്രമം


മഞ്ചേശ്വരത്ത് ലോറിയില്‍ നിന്നു കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളെ ഓട്ടോയിലും ബൈക്കിലുമെത്തിയ ഒരു സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ചു അക്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റവരെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുപി സ്വദേശി ഫുര്‍ക്കാന്‍ (47), ദാവൂദ് (28) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


No comments