Breaking News

പരപ്പയിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു


പരപ്പ: അനുദിനം വികസിച്ചുക്കൊണ്ടിരിക്കുന്ന പരപ്പ ടൗണിൽ ബിരിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡറേഷന്റെ സഹകരണത്തോടെ പരപ്പയിൽ നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു.12% മുതൽ എല്ലാ മരുന്നുകൾക്കും കുറവ് ലഭിക്കുന്ന  പരപ്പയിലെ ഏക സ്ഥാപനമാണ് നീതി മെഡിക്കൽ സ്റ്റോർ .

        കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാജന്റെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ വി കെ രാജൻ ആദ്യ വില്പന പള്ളിക്കൈ കുഞ്ഞമ്പു നായർ അവർകൾക്ക് മരുന്ന് നൽകി നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ബിന്ദു എ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമം വെള്ളരിക്കുണ്ട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ വി സുനിൽകുമാർ നടത്തി. കെ.പി.ചിത്രലേഖ, അജിത്ത്കുമാർ എ പി, സെറീന കെ പി, ടി. എൻ ബാബു, അജിത ബി, എം രാജൻ, സിജോ പി ജോസഫ് , കെ ഭാസ്കരൻ അടിയോടി, പ്രമോദ് വർണം, ദേവസ്യ ജോസഫ് , സി രാജേന്ദ്രൻ , ഗംഗാധരൻ ടി, അനാമയൻ ടി, കെ. കെ ഉഷ, വി രാജേഷ്, വി. ബാലകൃഷ്ണൻ , സി എച്ച് അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു.

 ബാങ്ക് പ്രസിഡന്റ് പി എൻ. രാജ്മോഹൻ സ്വാഗതവും, വൈസ് പ്രസിഡന്റ് എ.ആർ. രാജു നന്ദിയും പറഞ്ഞു

No comments