മലയോര ഹൈവേയിലെ അശാസ്ത്രീയത മൂലമുള്ള അപകട പരമ്പര ; കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്ന 24 മണിക്കൂർ ഉപവാസം സമാപിച്ചു..
മാലോം : മലയോരഹൈവേയിലെ അശാസ്ത്രീയ മായ നിർമ്മാണം മൂലം അപകടങ്ങൾ തുടർക്കത ആവുകയും അപകടത്തിൽപ്പെട്ട് നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടും അധികൃതർ കാണിക്കുന്ന നിസംഗതയ്ക്ക് എതിരെ ബഹുജന പങ്കാളിത്ത ത്തോടെ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തി വന്ന 24 മണിക്കൂർ ഉപവാസസമരം സമാപിച്ചു.
ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ജനപ്രധിനിധികളും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ജനപ്രധിനിധികളും പ്രവർത്തകരും പങ്കെടുക്കുത്ത 24 മണിക്കൂർ ഉപവാസം യു. ഡി. എഫ്. കൺവീനർ എ. ഗോവിന്ദൻ നായർ ഉപവാസം നടത്തിയവർക്ക് നാരങ്ങ നീര് നൽകി അവസാനിപ്പിച്ചു.. സമാപന സമ്മേളനം അദ്ദേഹം ഉത്ഘാടനം ചെയ്തു..
ബളാൽ മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷത വഹിച്ചു.കൊന്നക്കാട് സെന്റ് മേരിസ് ചർച്ച് വികാരി ഫാദർ ഏലിയാസ് അനുഗ്രഹപ്രഭാഷണം നടത്തി..സമര സമിതി ചെയർമാൻ ടോമി പ്ലാച്ചേരി.കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം.
പഞ്ചായത്ത് പ്രസിഡന്റ് എ. ലത. മണ്ഡലം പ്രസിഡന്റ് പ്രമോദ് മാക്കക്കോടൻ. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ്ജോയ് ജോസഫ്. ജില്ലാ പഞ്ചായത്ത് അംഗം ബിoൻസി ജെയിൻ. വി. ജെ. അൻഡ്റൂസ് എന്നിവർ പ്രസംഗിച്ചു..
കാറ്റാൻ കവലയിൽ നിന്നും വള്ളിക്കടവിലേക്ക് വരുന്ന ചെങ്കുത്തായ ഇറക്കത്തിൽ മറ്റപ്പള്ളി വളവിലെ റോഡിന് വീതി കൂട്ടി അവിടത്തെ ലെവൽസിലും അലൈൻമെന്റിലും വന്നിരിക്കുന്ന അപാകതകൾ പരിഹരിക്കുക .ചുള്ളി മരുതോം തട്ട് കാറ്റാൻ കവല വനമേഖലയിലെ മലയോര ഹൈവേയുടെ പണി ഉടൻ പുന:രാരംഭിക്കുക ഇട്ടിത്തട്ട് എസ് വളവിലും അതിന് താഴെയും ലെവൽസിലും അലൈൻമെന്റിലും വന്ന അപാകതകൾ പരിഹരിക്കുക മലയോര ഹൈവേയിൽ വള്ളിക്കടവിലെ ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ അനുവദിച്ച പാലത്തിൻ്റെപണി എത്രയും വേഗം ആരംഭിക്കാനും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കുക മലയോര ഹൈവേയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് പകുതിയും പ്രകാശിക്കുന്നില്ല അത പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുക മലയോര ഹൈവേയുടെ പണിപൂർത്തിയായ സ്ഥലങ്ങളിൽ റോഡ് മാർക്കിംഗ് നടത്തി സൈൻ ബോർഡുകൾ സ്ഥാപിക്കുക മലയോര ഹൈവേയുടെ തകർച്ച ഇല്ലാതാക്കാൻ റോഡിൻ്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് പിച്ചിംഗ് നടത്തുക ചെറുപുഴ ചിറ്റാരിക്കാൽ റീച്ചിലെ ലെവൽസിൽ വന്ന അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു കോൺഗ്രസ്സിന്റെ 24 മണിക്കൂർ ഉപവാസസമരം നടന്നത്..
No comments