Breaking News

യുവസൈനികൻ ഡൽഹിയിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ മടിക്കൈ ഏച്ചിക്കാനം ചെമ്പിലോട്ട് കുണ്ടുവളപ്പ് വീട്ടില്‍ കെ.വി.നിഷാന്താണ് (32) മരിച്ചത്


മടിക്കൈ: 15 ദിവസം മുമ്പ് ആദ്യത്തെ കുഞ്ഞിന്റെ നൂല്‍കെട്ട് ചടങ്ങിൽ പങ്കെടുത്ത്  ജോലിസ്ഥലത്തേക്ക് തിരിച്ചുപോയ മിലിട്ടറി ഉദ്യോഗസ്ഥനെ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി.

മടിക്കൈ ഏച്ചിക്കാനം ചെമ്പിലോട്ട് കുണ്ടുവളപ്പ് വീട്ടില്‍ കെ.വി.നിഷാന്താണ് (32) മരിച്ചത്. കുഞ്ഞിന്‍റെ നൂല്‍കെട്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ നിഷാന്ത് ജനുവരി 30 നാണ് ജോലിസ്ഥലത്തേക്ക് തിരിച്ചുപോയത്. നിഷാന്ത് മരണപ്പെട്ടതായി ശനിയാഴ്ച ഉച്ചയോടെയാണ് മിലിട്ടറി ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ ഡല്‍ഹിയിലെത്തി. മിലിട്ടറി ആശുപത്രിയിലെ പോസ്റ്റ്മോര്‍ത്തിനുശേഷം മൃതദേഹം മംഗലാപുരം വിമാനത്താവളം വഴി ഇന്ന് രാത്രി 10 മണിയോടെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലെത്തിക്കും. നാളെ 9 മണിക്ക് മടിക്കൈ അമ്പലത്തുകര വായനശാല പരിസരത്തും 9.30 ന് ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിന് സമീപവും പൊതുദര്‍ശത്തിന് വെയ്ക്കും. വീട്ടില്‍ എത്തിച്ചശേഷം ഔദ്യോഗിക ബഹുമതികളോടു കൂടി വീട്ടുവളപ്പില്‍ സംസ്കരിക്കും.  കുണ്ടുവളപ്പ് നാരായണന്‍-ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: രമ്യ (ബേഡകം). സഹോദരി: നിഷ.

No comments