'വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിലെ ജനറേറ്റർ പ്രവർത്തന ക്ഷമമാക്കണം': ജോയിൻ്റ് കൗൺസിൽ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം സമാപിച്ചു
വെള്ളരിക്കുണ്ട് : ജോയിൻ്റ് കൗൺസിൽ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം വെള്ളരിക്കുണ്ട് പൊടോര കുഞ്ഞിരാമൻ നായർ സ്മാരക ഹാളിൽ നടന്നു. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ബാനം ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് റീന ജോസഫ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ജെയ്ബിൻ ചാക്കോ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡണ്ട് ജി. സുരേഷ് ബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. അരുൺ കുമാർ എം, രഞ്ജീഷ് ടി.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിലെ ജനറേറ്റർ പ്രവർത്തനക്ഷമമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഷാനിദ് എൻ.എസ് പ്രസിഡണ്ട്, സജയ് എൻ ജി (സെക്രട്ടറി) അനൂപ് കുമാർ ആർ (ട്രഷറർ)
വനിതാ കമ്മറ്റി പ്രസിഡണ്ട് ഗീത എൻ, സെക്രട്ടറി ഗീതാ ബാബു
No comments