പാണത്തൂർ തുളൂര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് ഇന്ന് തുടക്കം
രാജപുരം: പാണത്തൂർ കിഴക്കുലോം മഞ്ഞടുക്കം കോവിലകം തുളൂർവനത്ത് ഭഗവതീക്ഷേത്ര കളിയാട്ടം ഇന്നു മുതൽ 23 വരെ നട ക്കും. ശിവരാത്രി ദിനത്തിൽ അർധരാത്രി ക്ഷേത്രത്തിൽ തെക്കൻ വാതിൽ തുറന്നു. ഇന്ന് പാണത്തൂർ കാട്ടൂർ വീട്ടിൽ നിന്ന് ദീപവും തിരിയും മെയ്യാഭരണങ്ങളും മഞ്ഞടുക്കം കോവില കത്തേയ്ക്ക് എഴുന്നള്ളിക്കുന്ന തോടെ കളിയാട്ടത്തിന് തുടക്കമാകും. രാത്രി അടർ ഭുതം തുടർന്ന് പുലർച്ചെ നാഗക്കാവിൽ നാഗരാജാവ് നാഗകന്യക തുടർന്ന് ക്ഷേത്രാങ്കണത്തിൽ ദേവരാജാവ് ദേവകന്യക തെയ്യങ്ങൾ കെട്ടി യാടും. 17ന് സന്ധ്യയ്ക്ക് വേടനും കരിവേടനും. 18ന് സന്ധ്യയ്ക്ക് ഇരു ദൈവങ്ങളും പുറാട്ടും, മാഞ്ഞാലമ്മ ദേവിയും നാട്ടുകാരുടെ കലശ വും, ഒളിമകളും കിളിമകളും നാട്ടു കാരുടെ കലശവും, തുടർന്ന് മഞ്ചേരി മുത്തപ്പൻ തെയ്യം. 19ന് വൈകിട്ട് പൂക്കാർ ക്ഷേത്രത്തിൽ എത്തുന്നു. തുടർന്ന് മുന്നായരീശ്വരന്റെ വെള്ളാട്ടം, രാത്രി കരി തായർ, പുലിമാരൻ, വേട്ടയ്ക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം. 20ന് രാവിലെ മുന്നാ യരീശ്വരന്റെ തിറ, കരിന്ത്രായർ, പുലിമാരൻ, വേട്ടയ്ക്കൊരുമകൻ തിറകൾ, വൈകിട്ട് വിവിധ തെയ്യങ്ങൾ. 21ന് രാവിലെ മുന്നായരീശ്വരൻ തിറ, തുടർന്ന് വിവിധ തെയ്യങ്ങൾ, വൈകിട്ട് മുന്നായരീശ്വരൻ വെള്ളാട്ടം, രാത്രി വിവിധ തെയ്യങ്ങൾ.
22 ന് രാവിലെ 9.30ന് മുന്നായരീശ്വരൻ പുറപ്പാട്, 4ന് മുന്നാരി ശ്വരൻ മുടിയെടുക്കുന്നു. തുടർന്ന് വിവിധ തെയ്യക്കോലങ്ങൾ. 23ന് തുളുർവനത്ത് ഭഗവതി അമ്മയും ക്ഷേത്രപാലകനീശ്വരനും ആചാരക്കാരുടെ കലശവും. വൈകിട്ട് 3.30ന് മുടിയെടുക്കുന്നു. 24ന് കലശാട്ട്.
No comments