Breaking News

മലയോരത്തെ ആദ്യകാല പത്ര ഏജൻറ് ടി.ഒ ജോണിനും സംഗീത അധ്യാപിക ഏലികുട്ടി ടീച്ചറിനും നാടിൻ്റെ ആദരവ്


രാജപുരം : ഇന്ത്യൻ റിപ്പബ്ലിക് 75-ാം വാർഷികത്തിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ഉയർത്തി സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശത്തെ തുടർന്ന് വണ്ണാത്തിക്കാനം ഓർമ്മ  വായനശാല ആൻ്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട വിവിധ പരിപാടിയുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലയിൽ  കഴിവ് തെളിയിച്ചവരെ ആദരിച്ചു. സംഗീത അധ്യാപിക മുണ്ടോട്ടെ ഏലിക്കുട്ടി ടീച്ചർ,  മലയോരത്തെ ആദ്യകാല പത്ര ഏജൻറ് ടി ഒ ജോൺ എന്നിവരെയാണ് ആദരിച്ചത്. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ്  കെ രജിത പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. വായനശാല വൈസ്  പ്രസിഡൻ്റ് ബെന്നി തോമസ്  അധ്യക്ഷനായി. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രൻ  സ്വാഗതവും, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു.

No comments