പെരുമ്പട്ട താഴത്തിടം പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ടം ഇന്ന് സമാപിക്കും
ഭീമനടി : പെരുമ്പട്ട താഴത്തിടം പാടാർക്കുളങ്ങര ഭഗവതിക്ഷേത്രം മൂവാണ്ട് കളിയാട്ടം തിങ്കളാഴ്ച സമാപിക്കും. വൻ ജനത്തിരക്കാണ് ക്ഷേത്രത്തിൽ ഓരോ ദിവസവും. വിഷ്ണുമൂർത്തി തെയ്യം ജുമാ മസ്ജിദ് സന്ദർശിക്കുന്ന പ്രസിദ്ധമായ ചടങ്ങ് തിങ്കൾ പകൽ മൂന്നോടെ നടക്കും. ജമാഅത്ത് ഭാരവാഹികൾ തെയ്യത്തെ മസ്ജിദിലേക്ക് സ്വീകരിക്കും. സമാപന ദിവസം പൂമാരുതൻ ദൈവം, ചാമുണ്ഡേശ്വരി,വിഷ്ണുമൂർത്തി, ചെർളത്ത് ഭഗവതി, പാടാർകുളങ്ങര ഭഗവതി തെയ്യങ്ങൾ അരങ്ങിലെത്തും. വൈകിട്ട് നാലിന് പാടാർക്കുളങ്ങര ഭഗവതിയുടെ തിരുമുടി ഉയരും.
No comments