പെരിങ്ങോം ഗവ. കോളേജ് അക്കാദമിക് ബ്ലോക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ :ആർ ബിന്ദു ഉദ്ഘാടനം ചെയ്തു
പെരിങ്ങോം: പെരിങ്ങോം ഗവ. കോളേജ് അക്കാദമിക് ബ്ലോക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പയ്യന്നൂരിൻ്റെ മലയോര മേഖലയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ പെരിങ്ങോം ഗവ. കോളേജിൽ 26 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 4 കോടി രൂപ ചെലവഴിച്ചാണ് അക്കാദമിക് ബ്ലോക്ക് നിർമിച്ചത്. നാല് നിലകളിലായി പ്രസ്തുത കെട്ടിടം 5858 ചതുരശ്ര അടി വിസ്തീർണത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.
നിലവിലെ കെട്ടിടത്തിൽ രണ്ട് പി ജി, മൂന്ന് യുജി ക്ലാസ് മുറികൾ, സ്റ്റാഫ് - എച്ച്.ഒ.ഡി റൂം, മിനി കോൺഫറൻസ് ഹാൾ, ശുചി മുറികൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. നിലവിലെ കെട്ടിടത്തിൻ്റെ ഒന്നാം നില നിർമ്മിക്കുന്നതിന് 2.34 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഗ്രൗണ്ട് / പാർക്കിങ് എന്നിവ നിർമിക്കുന്നതിന് 1.5 കോടി രൂപയുടെയും ചുറ്റുമതിലിനായി 1.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കിഫ്ബി പദ്ധതിയിൽ അക്കാദമിക് ബ്ലോക്ക് നിർമിക്കുന്നതിന് 16.5 കോടി രൂപയുടെ സാങ്കേതിക നടപടികൾ പൂർത്തിയായി. ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും.
No comments