ചെങ്കള പഞ്ചായത്തിലെ നായന്മാർമൂലയിലെ സോഫ്റ്റ് ഡ്രിങ്ക്സ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടുത്തം.
കാസർകോട്: ചെങ്കള പഞ്ചായത്തിലെ നായന്മാർമൂലയിലെ സോഫ്റ്റ് ഡ്രിങ്ക്സ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടുത്തം. ഫയർഫോഴ്സിന്റെ സമയബന്ധിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം. ചെങ്കള മൂന്നാം വാർഡ് നായന്മാർമൂലയിലെ കല്പക ഹൗസ് മുഹ്സിന്റെ 'ഫാക്കിയ സോഫ്റ്റ് ഡ്രിങ്ക്സ്' എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഫാക്ടറി പരിസരത്ത് കൂട്ടിയിട്ടിരുന്ന വിറകിനും ചകിരിക്കുമാണ് ആദ്യം തീപിടിച്ചത്. അഗ്നിശമനസേന ഉടനടി സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതിനാൽ തീ ഫാക്ടറിക്ക് അകത്തേക്ക് പടരാതെ സംരക്ഷിക്കാൻ സാധിച്ചു.
കാസർകോട് സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റുകളും, ഉപ്പള, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ നിന്ന് ഓരോ യൂണിറ്റുകളും സ്ഥലത്തെത്തി.
പുലർച്ചെ 1 മണിക്ക് ആരംഭിച്ച രക്ഷാപ്രവർത്തനം 3 മണിയോടെ തീ പൂർണ്ണമായും അണച്ചു.
ഫയർഫോഴ്സിന്റെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഒഴിവായത്.കാസർകോട് അഗ്നിരക്ഷനിലയം അസി. സ്റ്റേഷൻ ഓഫീസർ എ ജാഫർ ഖാൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. സുകു എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം സേനാംഗങ്ങൾ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു
No comments