Breaking News

ഉത്തര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ടി എസ് തിരുമുന്പ് കാർഷിക സംസ്കൃതി പഠനകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു


പിലിക്കോട്: ഉത്തര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ടി എസ് തിരുമുന്പ് കാർഷിക സംസ്കൃതി പഠനകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കാർഷിക സംസ്കൃതി അന്യം നിന്നുപോകാതിരിക്കാനും പുതുതലമുറയെ ആകർഷിക്കാനുമാണ് കൃഷിയും സംസ്കാരവും പൈതൃകവും വിപണനവും

വിനോദവും കോർത്തിണക്കി കേന്ദ്രമൊരുക്കിയത്. കുട്ടികൾക്കും ഗവേഷകർക്കും കർഷകർക്കും പഠന പരിശീലന കേന്ദ്രമായി ഇത് പ്രവർത്തിക്കും. ഹെറിറ്റേജ് താമസ സൗകര്യം, ലൈബ്രറി, ഓഡിറ്റോറിയം, പ്രദർശന ഹാൾ, മെഷീനറി ശാല,

നാട്ടുത്സവശാല, സംസ്കൃതി പാർക്ക്, കുട്ടികളുടെ ഉദ്യാനം, പച്ചത്തുരുത്ത്, ഭക്ഷ്യ വിള പാർക്കുകൾ,ഔഷധ തോട്ടം, ബാംബു പാർക്ക്, ശലഭോദ്യാനം, ഏറുമാടങ്ങൾ എന്നിവയെല്ലാ മുണ്ട്. ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഇ ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കാർഷിക സർവകലാശാലാ വൈസ് ചാൻസിലർ ഡോ. ബി അശോക്, കലക്ടർ കെ ഇമ്പശേഖർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി, വി ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ കുഞ്ഞിരാമൻ, ടി നാരായണൻ, പി സി സുബൈദ, എം പി വി ജാനകി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എം മനു, പി സനൽ, ടി വി മിനി, പി രാഘവേന്ദ്ര, രതീഷ് പിലിക്കോട്, പി കുഞ്ഞിക്കണ്ണൻ, എം പി മനോഹരൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, കെ ടി വി മോഹനൻ, നിഷാം പട്ടേൽ, പി വി ഗോവിന്ദൻ, കരീം ചന്തേര കെ പി രാമകൃഷ്ണൻ, കെ എം ബാലകൃഷ്ണൻ, പി സി പ്രസന്ന, എന്നിവർ സംസാരിച്ചു.കാർഷിക ഗവേഷണ കേന്ദ്രം അസോ. ഡയറക്ടർ ടി വനജ സ്വാഗതവും പി കെ രതീഷ് നന്ദിയും പറഞ്ഞു.

No comments