പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ടത്തിനും പുതിയതായി നിർമ്മിച്ച നടപന്തൽ സമർപ്പണത്തിനുമൊരുങ്ങി തോളേനി മടപ്പുര
കരിന്തളം : ഉത്തര മലബാറിലെ പ്രമുഖ മുത്തപ്പൻ ക്ഷേത്രമായ തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവവും കവാടം മുതൽ ക്ഷേത്രമുറ്റം വരെ പണിത നടപന്തൽ സമർണപ്പണവും ഈ മാസം 16, 17, 18. തിങ്കൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. 16-ാം തിയതി വൈകിട്ട് 4 മണിക്ക് ശിവഗിരി മഠം സെക്രട്ടറി സംപ്യൂജ്യ ശിവ സ്വരുപാനന്ദ സ്വാമിയെ വാളൂർ അംഗണവാടി പരിസരത്ത് നിന്ന് പൂർണ്ണ കുംഭത്തോടെ ആനയിച്ച് 5.30 ന് നടപന്തൽ സമർപ്പണം നടത്തും. തുടർന്ന് സംസ്കാരിക സമ്മേളനം ശിവസ്വരൂപനന്ദ സ്വാമിജി ആദ്ധ്യാമിക പ്രഭാഷണം നടത്തും. KCC PL. MD ഡോക്ടർ ആനകൈ ബാലകൃഷ്ണൻ മുഖ്യ അഥിതി ആയിരിക്കും. ക്ഷേത്ര കമിറ്റി കമിറ്റി പ്രസിഡണ്ട് എം.വി പത്മനാഭൻ അദ്ധ്യക്ഷനാകും. മനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ ഡോ. ആനക്കൈ ബാലകൃഷണൻ 1 ക്ഷേത്ര ശില്പി പുരുഷോത്തമൻ ആചാരി, സിവിൽ ഇൻജീനിയർ അഖിൽ അയ്യാങ്കാവ്, നടപന്തൽ തൂണുകളിൽ ദശാവതാരം കൊത്തിയ ശില്‌പി അനൂപ് പൊതാവൂർ എന്നിവരെ ആദരിക്കുന്നു. പ്രോഗ്രാം കമിറ്റി ചെയർമാൻ. പിടി നന്ദകുമാർ സ്വാഗതവും. ക്ഷേത്ര കമിറ്റി ജനറൽ സെക്രട്ടറി കെ ഗംഗാധരൻ,ട്രഷർ കെ.വി ശശികുമാർ മാതൃസമിതി പ്രസിഡണ്ട് കെ. ഓമന എന്നിവർ ആശംസ നേർന്ന് സംസാരിക്കും. പ്രോഗ്രാം കമിറ്റി ജനറൽ കൺവീനർ പി.പവിത്രൻ നന്ദിയും പറയും.രാത്രി 8 മണിക്ക് മാതൃ സമിതി അംഗങ്ങൾ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ് - രാത്രി 9 മണിക്ക് സൂധിഷ്ചാലക്കുടി നേതൃത്വം നൽകുന്ന പയ്യന്നൂർ ഹാർട്ട് ബിറ്റ്സിന്റെ ഗാനമേള ,17-ാം തിയതി രാവിലെ 5 മണിക്ക് ഗണപതി ഹോമം , 6 മണിക്ക് ദീപാരാധന ഉച്ചക്ക് ശേഷം 3 മണിക്ക് പയംകുറ്റി, ദേവനെ മലയിറക്കൽ വൈകിട്ട് 4 മണിക്ക് കോയിത്തട്ട ധർമ്മശാസ്താം കാവ് അയ്യപ്പ ഭജന മഠപരിസരത്തു നിന്ന് വർണ്ണ ശബളമായ തിരുമുൽ കാഴ്ച്ച ഘോഷയാത്ര പുറപ്പെടും. 6 മണിക്ക് കാഴ്ച സമർപ്പണം. 6.30 ന് അന്തി വെള്ളാട്ടം പുറപ്പാട് 7.30 മുതൽ അന്നദാനം. രാത്രി 9 മണിക്ക് കളിക്കപ്പാട്ട്,. കലശം എഴുന്നെള്ളിൽ, വെള്ള കെട്ടൽ - 18-ാം തീയതി രാവിലെ 5 മണിക്ക് തിരുവപ്പന വെള്ളാട്ടം പുറപ്പാട് .രാവിലെ 9 മണിക്ക് തുലഭാരം. 12 മണിക്ക് അന്നദാനം. വൈകിട്ട് 4 മണിക്ക് ദേവനെ മല കയറ്റുന്നതോടെ തിരുവപ്പന വെള്ളാട്ട മഹോത്സവം സമാപിക്കും.
No comments