വീട്ടിൽ അതിക്രമിച്ചു കയറി 13 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം; 62കാരനെതിരെ പോലീസ് കേസ് എടുത്തു
കാസർകോട്: വീട്ടിൽ അതിക്രമിച്ചു കയറി 13 വയസ്സുള്ള ആൺകുട്ടിയെ കെട്ടിപ്പിടിക്കുകയും ഗുഹ്യഭാഗങ്ങളിൽ പിടിച്ചതായും പരാതി. സംഭവത്തിൽ 62കാരനെതിരെ രാജപുരം പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.
പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഇയാളെ കണ്ടെത്താൻ പൊലിസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറിയ പ്രതി, പതിമൂന്നുകാരനെ ബലമായി കെട്ടിപ്പിടിക്കുകയായിരുന്നുവത്രെ. അതിക്രമത്തിനു ഇരയായ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
No comments